പ്രമുഖ വ്യവസായി ഷിബു തോമസിന്റെ പിതാവ് കുമ്പുക്കാട്ട് കെ.എം തോമസ് അന്തരിച്ചു
പ്രമുഖ വ്യവസായി ഷിബു തോമസിന്റെ പിതാവ് കുമ്പുക്കാട്ട് കെ.എം തോമസ് അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-01-30 09:47 GMT
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ ഷിബു തോമസിന്റെ പിതാവ് വാളകം കുമ്പുക്കാട്ട് കിഴക്കേടത്ത് കെ.എം തോമസ് (86) ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. മാനേജര്‍) തിരുവനന്തപുരത്ത് അന്തരിച്ചു.
ശവസംസ്ക്കാരം ശനിയാഴ്ച. രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രുഷ. 11 മണിക്ക് വട്ടിയൂര്‍ക്കാവ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചിലെ ശുശ്രൂഷക്ക് ശേഷം സംസ്ക്കാരം മലമുകള്‍ സെമിത്തേരിയില്‍.
ഭാര്യ അമ്മിണി തോമസ് കോന്നി മണ്ണി കോയിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ഷീബ, ഷൈല, ഷിബു (എം.ഡി. സമേറ പ്രോപ്പര്‍ട്ടീസ് )
മരുമക്കള്‍. ബാബു ഡാനിയല്‍, രാഘവ റെഡ്ഡി, അന്‍സ തോമസ്