വീട്ടിൽ അതിക്രമിച്ച് കയറി; കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വയോധികയുടെ ഫോണ്‍ കവർന്നു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; സംഭവം എലത്തൂരില്‍

Update: 2024-12-18 15:14 GMT

കോഴിക്കോട്: വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഫോൺ അടിച്ചുമാറ്റിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. എലത്തൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറിയപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News