പാളം മുറിച്ചു കടക്കവെ വന്ദേഭാരത് ട്രെയിൻ ഇടിച്ച് അപകടം; വായോധികൻ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-11-10 14:15 GMT
കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ ഇടിച്ച് വായോധികൻ മരിച്ചു. കോഴിക്കോട് കല്ലായി റയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ചക്കുംകടവ് സ്വദേശിയായ ഹമീദ് ആണ് അപകടത്തിൽ മരിച്ചത്. 65 വയസ്സായിരുന്നു. ഇയാൾക്ക് കേൾവിശക്തി കുറവുണ്ടായിരുന്നു. വീട്ടിൽ നിന്നിറങ്ങി പാലം മുറിച്ച കടക്കുമ്പോഴാണ് അപകടമുണ്ടായത്.
ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. ഹമീദിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.