രാത്രി അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു; രാവിലെ മുറിയിൽ ദാരുണ കാഴ്ച; റിയാദിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു

Update: 2025-08-13 11:59 GMT

റിയാദ്: പക്ഷാഘാതം പിടിപെട്ട് മാസത്തോളമായി റിയാദിലെ ആശുപത്രിയിൽ കിടപ്പിലായിരുന്ന പാലക്കാട് യാക്കര സ്വദേശി രാജേഷ് ബാബു ബാലകൃഷ്ണൻ (48) മരണത്തിന് കീഴടങ്ങി. പാലക്കാട് മേട്ടുപാളയം സ്‌ട്രീറ്റ്, പുത്തൻ വീട്ടിൽ ബാലകൃഷ്ണൻ സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ സുചിത്ര ഏകമകൻ ശ്രീയാൻ. കഴിഞ്ഞ മൂന്നു വർഷത്തോളമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

രാത്രി അത്താഴം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന രാജേഷ് ബാബു രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ തറയിൽ വീണുകിടക്കുന്നത് കാണുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

കഴിഞ്ഞ 8 മാസത്തോളമായുള്ള ചികിത്സയിൽ പുരോഗതി കാണാത്തതിനെ തുടർന്ന് ചികിത്സക്കായി നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. അതിനിടയിൽ തീരെ അവശനായതിനാൽ എയർ ആംബുലൻസ് സൗകര്യത്തിൽ മാത്രമേ നാട്ടിൽ എത്തിക്കാൻ സാധിക്കൂ എന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിനിടയിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

Tags:    

Similar News