പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ.ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു; വിടവാങ്ങിയത് മാടായി ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും

പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

Update: 2025-09-28 05:30 GMT

പരിയാരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ (83) അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.

പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. സഹോദരങ്ങള്‍: ഇ. ബാലന്‍ നമ്പ്യാര്‍ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍), പരേതനായ ഇ.നാരായണന്‍ നമ്പ്യാര്‍ (മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്).

Tags:    

Similar News