ഒരാഴ്ച മുന്‍പ് കാണാതായ വയോധികന് വേണ്ടി അഞ്ചു ദിവസമായി പളളിക്കല്‍ ആറ്റില്‍ തെരച്ചില്‍; 15 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം മുങ്ങിയെടുത്ത് അഗ്‌നിരക്ഷാ സേന

ഒരാഴ്ച മുന്‍പ് കാണാതായ വയോധികന് വേണ്ടി അഞ്ചു ദിവസമായി പളളിക്കല്‍ ആറ്റില്‍ തെരച്ചില്‍

Update: 2025-07-31 05:24 GMT

അടൂര്‍: ഒരാഴ്ച മുന്‍പ് കാണാതായ വയോധികന് വേണ്ടി അഞ്ചു ദിവസമായി പളളിക്കല്‍ ആറ്റില്‍ തെരച്ചില്‍. ഒടുവില്‍ 15 അടി താഴ്ചയില്‍ നിന്ന് മൃതദേഹം മുങ്ങിയെടുത്ത് അഗ്‌നിരക്ഷാ സേന. തെങ്ങമം കൊച്ചുവിളയില്‍ ഗോപാല(59)ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ടോടെ പള്ളിക്കലാറ്റില്‍ ആര്‍ക്കക്കുഴി ഭാഗത്തെ 15 താഴ്ചയുള്ള കയത്തില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.

കഴിഞ്ഞ 24 മുതല്‍ ഗോപാലനെ കാണാനില്ലെന്ന് പരാതിലുണ്ടായിരുന്നു. വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. രണ്ടു ദിവസത്തിന് ശേഷം മൂന്നാറ്റുകര ഗ്രൗണ്ടിന്റെ ഭാഗത്തായി ഗോപാലന്റെ ഷര്‍ട്ട് കണ്ടെത്തി. തുടര്‍ന്ന് അഞ്ചു ദിവസമായി നാട്ടുകാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും തെരച്ചില്‍ നടത്തി വരികയായിരുന്നു.

ഇന്നലെ വൈകിട്ടോടെ ആര്‍ക്കക്കുഴി ഭാഗത്തു കയത്തില്‍ ആറ്റിലേക്കു വീണു കിടക്കുന്ന മരത്തിന്റെ ഇടയില്‍ 15 അടി താഴ്ചയില്‍ മരത്തിനിടയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീം മൃതദേഹം പുറത്ത് എടുത്തു. അടൂര്‍ ഫയര്‍ സ്റ്റേഷന്‍ സീനിയര്‍ റസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസഫിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. അഭിലാഷ്, അഭിജിത്ത്, ദീപേഷ്, അഭിലാഷ് എസ്. നായര്‍, ശ്രീകുമാര്‍ എന്നിവരാണ് തെരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News