അമിതവേഗത്തില്‍ കെഎസ്ആര്‍ടിസി ബസ് ഹംപില്‍ കയറിയിറങ്ങി; തല ബസിന്റെ മേല്‍ക്കൂരയില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിരക്ക്

കെഎസ്ആര്‍ടിസി ബസിന്റെ മേല്‍ക്കൂരയില്‍ തല ഇടിച്ച് യുവാവിന് ഗുരുതര പരിരക്ക്

Update: 2024-10-01 00:06 GMT

മറയൂര്‍: അമിതവേഗത്തില്‍ കെഎസ്ആര്‍ടിസി ബസ് ഹംപില്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് സീറ്റിലിരുന്ന യുവാവിന്റെ തല ബസിന്റെ മേല്‍ക്കൂരയില്‍ ഇടിച്ച് ഗുരുതര പരുക്ക്. കോവില്‍ക്കടവ് മുസ്തഫ മന്‍സിലില്‍ അഷ്‌റഫിനാണു (21) പരുക്കേറ്റത്.

ബസ് ഹംപില്‍ കയറിയപ്പോള്‍ അഷ്‌റഫ് സീറ്റില്‍നിന്ന് പൊങ്ങിപ്പോകുകയായിരുന്നു. തല മേല്‍ക്കൂരയില്‍ ചെന്ന് ഇടിച്ചതോടെ ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ഉദുമല്‍പേട്ടയിലെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ ഉദുമല്‍പേട്ട സംസ്ഥാനപാതയില്‍ കേരള അതിര്‍ത്തിയായ ചിന്നാര്‍ ചെക്‌പോസ്റ്റില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ മാനുപ്പെട്ടിയിലാണു സംഭവം.

Tags:    

Similar News