നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണു മരിച്ചു; ആകസ്മികമായി മരിച്ചത് യുഎസ് പൗരത്വമുള്ള ഏറ്റുമാനൂര്‍ സ്വദേശി

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

Update: 2024-09-20 04:03 GMT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള ഏറ്റുമാനൂര്‍ സ്വദേശി സൈമണ്‍ ജിമ്മി വെട്ടുകാട്ടില്‍ (63) ആണ് മരിച്ചത്. പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ സൈമണ്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News