ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു; ഹൃദയാഘാതമെന്ന് നിഗമനം; സംഭവം തൃശൂരിൽ

Update: 2024-10-23 08:22 GMT

തൃശൂര്‍: ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ച നിലയിൽ. തൃശൂരിലാണ് സംഭവം നടന്നത്. കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. കൊടുങ്ങല്ലൂരിൽ ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരുകയായിരിന്നു.

പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും യാത്രക്കാരി ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ശേഷം, അതേ ബസിൽ തന്നെ മാളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അവരെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലെ തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് അറിയിച്ചു. ഹൃദയാഘാതം മൂലം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News