പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒമ്പതു വര്‍ഷം കഠിനതടവും 14,000 രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒമ്പതു വര്‍ഷം കഠിനതടവും 14,000 രൂപ പിഴയും

Update: 2024-11-08 14:31 GMT

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഒമ്പതു വര്‍ഷം കഠിനതടവും 14,000 രൂപ പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി. കുളനട മാന്തുക അനീഷ് ഭവനം എം.ആര്‍. അനീഷിനെ(39) ആണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 19 ന് അതിജീവതയെ പ്രതിയുടെയും അതിജീവതയുടെയും വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പന്തളം എസ്.ഐ ആയിരുന്ന എസ്.വി. ആശിഷ് ആണ് എസ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവതയ്ക്ക് നല്‍കാന്‍ ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News