വ്യാജ കവിതയുടെ രൂപത്തില്‍ ജി സുധാകരനെതിരായ സൈബര്‍ ആക്രമണം: പൊലീസ് കേസെടുത്തു

വ്യാജ കവിതയുടെ രൂപത്തില്‍ ജി സുധാകരനെതിരായ സൈബര്‍ ആക്രമണം: പൊലീസ് കേസെടുത്തു

Update: 2025-10-25 16:40 GMT

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലിസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരന്‍ അയച്ചതെന്ന പേരില്‍ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ ജി സുധാകരന്‍ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

തന്റെ പേരില്‍ വ്യാജ കവിത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ജി സുധാകരന് കവിത അയച്ചു നല്‍കിയ സുഹൃത്തിന്റെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജ കവിത പ്രചരിപ്പിച്ചവരുടെയും വിശദമായ മൊഴി എടുക്കും. കവിതയുടെ ഉറവിടം അന്വേഷിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

Tags:    

Similar News