സീനിയര്‍ സിവില്‍ പൊലീസ് ഓഫിസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍; മരണ വിവരം അറിയുന്നത് രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് തിരക്കി ചെല്ലുമ്പോള്‍: ബിജുവിന്റെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് പോലിസ്

സീനിയര്‍ സിവില്‍ പൊലീസ് ഓഫിസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2024-12-18 00:01 GMT

പിറവം: സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഡ്രൈവറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മാമലശേരി എള്ളിക്കുഴിയില്‍ എ.സി.ബിജു ആണു(52) ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു12 മണിയോടെ മാമലശേരിയിലുള്ള വീടിന്റെ രണ്ടാം നിലയിലേക്കുള്ള ഗോവണിയുടെ കൈവരിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു.

രാവിലെ ഇരുചക്ര വാഹനത്തില്‍ ബിജു വീട്ടിലേക്കു പോകുന്നതു പരിസരവാസികള്‍ കണ്ടിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ബിജു ജോലിക്ക് എത്തിയില്ല. സ്‌റ്റേഷനിലെത്താത്തതിനെ തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ നിന്ന് ബിജുവിന്റെ അയല്‍ വീട്ടിലേക്ക് അന്വേഷണം എത്തി. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും പരിസരവാസികളും അന്വേഷിച്ച് എത്തിയപ്പോഴാണു ബിജുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. പിറവം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

ചോറ്റാനിക്കര സ്റ്റേഷനിലും പൊലീസ് ക്യാംപിലും ജോലി ചെയ്തതിനു ശേഷം രണ്ടര മാസം മുന്‍പാണു ബിജു രാമമംഗലത്ത് ജോലിയില്‍ എത്തിയത്. തനിച്ചായിരുന്നു താമസം. ഭാര്യ റീന കുവൈത്തില്‍ നഴ്‌സ് ആണ്. മക്കള്‍ ആന്‍മരിയയും അലനും ബന്ധു വീട്ടിലും. മരണത്തില്‍ ദുരൂഹത ഇല്ലെന്നു പൊലീസ് അറിയിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്ന് 3 നു മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍.

Tags:    

Similar News