മഹാനവമി: നാളത്തെ പൊതു അവധി: പി എസ് സി നടത്താന്‍ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി; നിയമസഭാ സമ്മേളനം നാളെയും ചേരും
പി എസ് സി നടത്താന്‍ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി
മഹാനവമി: നാളത്തെ പൊതു അവധി: പി എസ് സി നടത്താന്‍ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി; നിയമസഭാ സമ്മേളനം നാളെയും ചേരുംതിരുവന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പരീക്ഷകള്‍ മാറ്റിവച്ചു. നാളെ നടത്താനിരുന്ന പരീക്ഷകള്‍, അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍,സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പി എസ് സി അറിയിച്ചു.
ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി വക്താവ് അറിയിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചത്. ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം നാളെ നിയമസഭയ്ക്ക് അവധി ബാധകമല്ല. നിയമസഭാ സമ്മേളനം നാളെയും ചേരുമെന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ട്.
അറ്റസ്റ്റേഷന്‍ സേവനം ഇല്ല
സംസ്ഥാന സര്‍ക്കാര്‍ വെളളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍ (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്) അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല. അറ്റസ്റ്റേഷനായി ഈ തീയതി ലഭിച്ചവര്‍ക്ക് അടുത്ത പ്രവൃത്തിദിനങ്ങളില്‍ ഹാജരാകാവുന്നതാണ്.