ഈ നികൃഷ്ട ജന്മങ്ങള്‍ പിന്നെയും പാടും 'മനുഷ്യനാകണം മനുഷ്യനാകണം'....; ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാന്‍ ശ്രമിക്കട്ടെ....; ഉമ തോമസിന്റെ അപകടവാര്‍ത്തയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2024-12-30 05:05 GMT

കോഴിക്കോട്: എം.എല്‍. എ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ക്ക് ഉണ്ടായ പ്രതികരണത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. പ്രതികരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് എം.എല്‍.എ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ പറ്റിയുള്ള വാര്‍ത്തയുടെ പ്രതികരണമാണിത്. ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാന്‍ ശ്രമിക്കട്ടെ എന്ന് രാഹുല്‍ പോസ്റ്റില്‍ കുറിച്ചു.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഗുരുതരമായി പരുക്ക് പറ്റി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ പറ്റിയുള്ള വാര്‍ത്തയുടെ പ്രതികരണമാണിത്.

ഈ നികൃഷ്ട ജന്മങ്ങള്‍ പിന്നെയും പാടും 'മനുഷ്യനാകണം മനുഷ്യനാകണം'....

ആദ്യം ഇവരൊക്കെ മൃഗമെങ്കിലുമാകട്ടെ, എന്നിട്ട് മനുഷ്യരാകാന്‍ ശ്രമിക്കട്ടെ....

Full View

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ തോമസ് നടത്തിയ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണ് അപകട വാര്‍ത്തയില്‍ പ്രതികരണമുണ്ടായത്. പതുക്കെ പോയല്‍ മതി, ആര്‍ക്കാ ഇത്ര ധൃതി എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ മറുപടിയായി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും രംഗത്ത് വന്നിരുന്നു.

'ശ്രീമതി ഉമ തോമസിന് ഒരു അപകടം സംഭവിച്ചിരിക്കുന്നു, നാളെ എനിക്കോ നിങ്ങള്‍ക്കൊ സംഭവിക്കാവുന്ന ഒന്ന്. അങ്ങനെയുള്ള അവസരങ്ങളില്‍ അവരുടെ മുന്‍ അഭിപ്രായപ്രകടനങ്ങള്‍ എടുത്തുവെച്ച് ചര്‍ച്ചചെയ്യുക എന്നുള്ളത് ആധുനിക സമൂഹത്തിലെ മനുഷ്യര്‍ക്ക് യോജിക്കാത്തതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട് തന്നെ ഇത്തരം അവസരങ്ങളില്‍ കൂടെ നില്‍ക്കുക എന്നതാണ് പുരോഗമന രാഷ്രീയത്തിന്റെ വക്താക്കള്‍ ചെയ്യേണ്ടുന്നത്.. എത്രയും പെട്ടെന്ന് ആരോഗ്യവതിയായി അവര്‍ അവരുടെ കര്‍മമണ്ഡലത്തില്‍ വ്യാപ്രിതയാവട്ടെ' -എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം.

കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് ആറു മണിയോ?ടെയായിരുന്നു ദാരുണ അപകടം. 20 അടിയോളം ഉയരത്തില്‍ നിന്ന് താഴേക്ക് വീണ ഉമ തോമസ് എം.എല്‍.എക്ക് തലക്കും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. എം.എല്‍.എയുടെ നില ഗുരുതരമായി തുടരുകയാണ്. നട്ടെല്ലിനും മുഖത്തും ചെറിയ പൊട്ടലുകളുണ്ട്.

പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. വാരിയെല്ലിലെ പൊട്ടല്‍മൂലം ശ്വാസകോശത്തിലേക്ക് രക്തസ്രാവമുണ്ടായിട്ടുണ്ട്. രക്തം കട്ടപിടിച്ച നിലയിലാണ്. അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമില്ലെങ്കിലും അപകടനില തരണം ചെയ്‌തെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags:    

Similar News