രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്‌ക്കേണ്ടി വരും; പെരുമഴ പോലെയാണ് ആരോപണങ്ങള്‍ വരുന്നത്; ഷാഫി പറമ്പില്‍, വിഡി സതീശന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്; ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്‌ക്കേണ്ടി വരും

Update: 2025-08-23 15:45 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഹുല്‍ രാജിവെയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നു. പെരുമഴ പോലെയാണ് ആരോപണങ്ങള്‍ വരുന്നത്, ഇന്നല്ലെങ്കില്‍ നാളെ രാജിവെയ്‌ക്കേണ്ടി വരും. രാജിയല്ലാതെ വേറെ വഴിയില്ല. ഷാഫി പറമ്പില്‍, വിഡി സതീശന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തില്‍ ഇത്രയധികം പീഡനകഥകള്‍ ഇതിന് മുന്‍പ് വന്നിട്ടില്ല. ഇനിയും പരാതികള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം പോലും രാഹുലിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. വി.ഡി. സതീശന്‍ അടക്കമുള്ള പല മുതിര്‍ന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണ്.


Tags:    

Similar News