സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം; വരും ദിവസങ്ങളിലെ മഴ സാധ്യത ഇങ്ങനെ; മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥ വകുപ്പ്

Update: 2025-01-05 10:11 GMT

തിരുവനന്തപുരം: കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളത്.

പക്ഷെ, പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഇതുവരെ നൽകിയിട്ടില്ല. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

നാളെ അതായത് (6/01/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴയ്‌ക്കാണ്‌ സാധ്യത. 7ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും 8ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഴ സാധ്യത ഉണ്ട്. 9-ാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Tags:    

Similar News