സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഞ്ഞ മുന്നറിയിപ്പ് ലഭിച്ച ജില്ലകള്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നിവയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാവുന്നതാണ് പ്രവചനങ്ങള്‍.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശപ്രകാരം, മത്സ്യബന്ധനത്തിന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് കടലില്‍ പോകാന്‍ പാടില്ല. തെക്കന്‍ ഗുജറാത്ത്, കൊങ്കണ്‍-ഗോവ തീരം, തമിഴ്നാട് തീരം, കന്യാകുമാരി, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്ധ്രാപ്രദേശ് തീരം, തെക്കന്‍ ഒഡിഷ, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡിഷയിലെ ഗോപാല്‍പൂരിന് സമീപം ഇന്നലെ രാവിലെയോടെ കരയില്‍ പ്രവേശിച്ചതോടെ സ്ഥിതിഗതികള്‍ ശ്രദ്ധേയമായി. ഇത് പടിഞ്ഞാറോട്ട് നീങ്ങി ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം, ഈ മാസം 30-ന് വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാനും, പുതിയ ന്യൂനമര്‍ദ്ദം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ രൂപപ്പെടാനുമാണ് സാധ്യത.
യെല്ലോ അലേര്‍ട്ട് ഉള്ള സ്ഥലത്ത് മത്സ്യബന്ധനത്തിന് പേകാരുതെന്നും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. കാറ്റിന് സാധ്യത ഉള്ളതിനാല്‍ കൊച്ചിയിലേയോ മറ്റ് തീരദേശ പ്രദേശങ്ങളിലേയെ ആളുകള്‍ തയ്യാറായി ഇരിക്കണമെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.