ഇൻസ്റ്റഗ്രാമിലൂടെ പതിനഞ്ച് വയസുകാരിയുമായി പരിചയത്തിലായി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; 22കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ച് വയസുകാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ പിടിയിൽ. പാരിപ്പള്ളി പുലിക്കുഴി സ്വദേശി രാഹുലിനെയാണ് വർക്കല പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാൻ പ്രതി പെൺകുട്ടിയുമായി പരിചയത്തിലാകരുന്നത്. തുടർന്ന് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് പരാതി. പ്രതി റിമാൻഡിലാണ്.
നാല് മാസം മുൻപാണ് രാഹുൽ ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. കുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരവും കുട്ടി ഗർഭിണിയാണെന്നും പുറത്തുവരുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.