റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി; ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

Update: 2024-11-02 11:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ ചെയ്യാം. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അതേസമയം, മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്കും സംസ്ഥാനത്ത് അരി നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഐറിസ് സ്‌കാനര്‍ സംവിധാനം ഉപയോഗിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മേരാ EKYC മൊബൈല്‍ ആപ്പ് വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

നെല്ല് സംഭരണം നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. 28 രൂപ 20 പൈസയ്ക്ക് ഈ വര്‍ഷവും നെല്ല് സംഭരിക്കും. കര്‍ഷകരുടെ നെല്ല് പൂര്‍ണമായും സംഭരിക്കുമെന്നും ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ്, മന്ത്രി, കേരളം

Tags:    

Similar News