വരുമാനത്തില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകള്‍; 1000 കോടിയിലേറെ വരുമാനം നേടുന്നത് 7 റെയില്‍വേ സ്റ്റേഷനുകള്‍; കേരളത്തില്‍ കൂടുതല്‍ തിരുവനന്തപുരത്ത്

വരുമാനത്തില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകള്‍

Update: 2024-09-13 11:37 GMT

തിരുവനന്തപുരം: 1000 കോടി ക്ലബിന്റെ കിലുക്കത്തില്‍ ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകള്‍.വരുമാനത്തിന്റെ കാര്യത്തില്‍ വമ്പന്‍ കുതിപ്പാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടായിരിക്കുന്നത്.രാജ്യത്തെ 7 സ്റ്റേഷനുകളുടെ വരുമാനം 1000 കോടിയിലേറെയാണ്.റെയില്‍വേ ഇന്ത്യയില്‍ നടത്തിയ 2023-2024 സ്റ്റേഷന്‍ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരം.

ന്യൂഡല്‍ഹിയാണ് മുന്നില്‍.ന്യൂഡല്‍ഹി സ്റ്റേഷന്റെ പ്രതിവര്‍ഷ വരുമാനം 3337 കോടിരൂപയാണ്. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷന്‍ പിന്നിലുണ്ട്.ദക്ഷിണ റെയില്‍വേയില്‍ നിന്ന് ചെന്നൈ പട്ടികയിലുണ്ട്. ചെന്നൈ സെന്‍ട്രലിന് 1299 കോടിരൂപയുണ്ട്.യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിഗണിച്ചുള്ള ഏറ്റവും ഉയര്‍ന്ന ഗ്രൂപ്പായ നോണ്‍ സബ് അര്‍ബന്‍ ഗ്രൂപ്പ്-ഒന്നില്‍ (എന്‍.എസ്.ജി.-1) ഇന്ത്യയില്‍ 28 സ്റ്റേഷനുകളാണുള്ളത്.

ഏറ്റവും കൂടുതല്‍ മുംബൈ ഉള്‍പ്പെടുന്ന മധ്യ റെയില്‍വേയാണ്-എട്ട് സ്റ്റേഷനുകള്‍.ദക്ഷിണ റെയില്‍വേയില്‍ മൂന്നെണ്ണമുണ്ട് (ചെന്നൈ, എഗ്മോര്‍, താംബരം). കേരളത്തിലില്ല. 2017-2018-ല്‍ എന്‍.എസ്.ജി.-2-ലുണ്ടായിരുന്ന ആറു സ്റ്റേഷനുകള്‍ ഉയര്‍ന്ന് ഒന്നിലെത്തി.അതേസമയം കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും വരുമാനത്തിന്റെ കാര്യത്തില്‍ കുതിപ്പ് നടത്തിയിട്ടുണ്ട്.കേരളത്തിലെ എട്ടു റെയില്‍വേ സ്റ്റേഷനുകളില്‍ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി.

കേരളത്തില്‍ മുന്‍പില്‍ തിരുവനന്തപുരമാണ്-281.12 കോടിരൂപ. യാത്രക്കാരുടെ എണ്ണത്തില്‍ താനെ(മുംബൈ)യാണ് മുന്നില്‍. വര്‍ഷം 93.06 കോടിപ്പേരാണ് യാത്രചെയ്തത്.മുംബൈ കല്യാണ്‍-83.79 കോടി യാത്രക്കാരുണ്ട്.ന്യൂഡല്‍ഹി-39.36 കോടി യാത്രക്കാര്‍.തിരുവനന്തപുരത്ത് 1.31 കോടി യാത്രക്കാരും.

Tags:    

Similar News