വിവരാവകാശ നിയമപ്രകാരം പൗരന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും വ്യക്തതയോടെയും നല്‍കാത്ത സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ സൂക്ഷിക്കു: വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ പിഴശിക്ഷ നല്‍കേണ്ടിവരും
കൊച്ചി: വിവരാവകാശ നിയമപ്രകാരം പൗരന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും വ്യക്തതയോടെയും നല്‍കാത്ത സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് പിടി വീഴും. വിവരങ്ങള്‍ കൃതയാമയി നല്‍കിയില്ലെങ്കില്‍ പിഴ ശിക്ഷ നല്‍കേണ്ടതായി വരും.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് 5,000 രൂപ പിഴശിക്ഷ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. കൊച്ചി കോര്‍പറേഷനില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന അ സി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ജി. സുരേഷിനെതിരേയാണു കമ്മീഷന്റെ സുപ്രധാനഉത്തരവ്.
കോര്‍പറേഷനിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പൊതുപ്രവ ര്‍ത്തകനായ രാജു വാഴക്കാല 2023 മാര്‍ച്ച് 27ന് വിവരാവകാശ നിയമപ്രകാ രം നല്‍കിയ അപേക്ഷയില്‍ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെ ന്നായിരുന്നു പരാതി. കോര്‍പറേഷന്റെ മാലിന്യം ശേഖരിച്ചു ബ്രഹ്‌മപുരത്തെ പ്ലാന്റിലേക്ക് കൊ ണ്ടുപോകുന്നതിനും അതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റ കുറ്റപ്പണികള്‍ക്കും ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടി ല്ലെന്നും നല്‍കാനാകില്ലെന്നുമായിരുന്നു കോര്‍പറേഷന്റെ മറുപടി, മാലി ന്യസംസ്‌കരണത്തിന് നുറിലധികം വാഹനങ്ങളുണ്ടെന്നും ഇവയുടെ അറ്റ കുറ്റപ്പണികള്‍ക്കായി നൂറിലധികം ഫയലുകളും രജിസ്റ്ററുകളുമുണ്ടെന്നും അവ വിവിധ സെക്ഷനുകളിലാണെന്നും അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍നിലപാടെടുത്തു.