സംസ്ഥാനത്ത് നദികളില്‍ ജലനിരപ്പുയരുന്നു; നദികളില്‍ മഞ്ഞ അലര്‍ട്ട്: രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ് സൈറണ്‍

സംസ്ഥാനത്ത് നദികളില്‍ ജലനിരപ്പുയരുന്നു; നദികളില്‍ മഞ്ഞ അലര്‍ട്ട്

Update: 2025-11-23 11:32 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ കേന്ദ്ര ജല കമീഷന്‍ തിരുവനന്തപുരം നെയ്യാറില്‍ (അരുവിപ്പുറം സ്റ്റേഷന്‍) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 മണിയ്ക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കവചം (ഗമണമഇഒമങ) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുമെന്നും അതോറിറ്റി അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Tags:    

Similar News