കണ്ണൂരില്‍ മദ്യ ലഹരിയില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റില്‍; പിടിയിലായത് ഏഴോം കൊട്ടില സ്വദേശി രൂപേഷിനെ

Update: 2025-04-13 09:11 GMT

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം ട്രെയിനിന് നേരെ കല്ലേറ് നടത്തിയ യുവാവ് അറസ്റ്റില്‍. ഏഴോം കൊട്ടില സ്വദേശി എം.രൂപേഷിനെ (35)യാണ് കണ്ണൂര്‍ ആര്‍.പി.എഫ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച്ച രാത്രി 10 മണിയോടെ കോയമ്പത്തൂര്‍ -കണ്ണൂര്‍ എക്‌സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂര്‍ റെയില്‍വെസ്റ്റേഷന്‍ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മൂന്ന് വട്ടം കല്ലേറുണ്ടായത്.

ഈ സമയം ഷണ്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകള്‍ക്കകംആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ്. ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവാവിനെ പിടികൂടുകയായിരുന്നു. ട്രാക്കില്‍ കയറി അടി കൂടിയതിന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    

Similar News