സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; 60കാരന്‍ പിടിയില്‍; പ്രതി കുട്ടി യാത്ര ചെയ്യുന്ന ബസിലെ കണ്ടക്ടര്‍

Update: 2025-01-12 02:53 GMT

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60കാരന്‍ അറസ്റ്റില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടില്‍ മോഹനനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ കണ്ടക്ടറാണ് ഇയാള്‍.

കഴിഞ്ഞ എട്ടാം തീയതി കോഴിക്കോട് പുതിയ സ്റ്റാന്റില്‍ ആളെ ഇറക്കുന്ന സമയത്താണ് അതിക്രമം നടന്നത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Tags:    

Similar News