ബൂസ്റ്റ് തരാമെന്ന് പറഞ്ഞ് വീടിൻ്റെ ടെറസിലേക്ക് കൊണ്ടുപോയി പീഡനം; പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ 52-കാരന് 130 വർഷം കഠിന തടവിനും പിഴയും വിധിച്ച് കോടതി

Update: 2025-01-02 11:26 GMT

തൃശൂർ: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കുകയും വേണം.

ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവൻ (52) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

പത്തുവയസ്സുള്ള ആൺകുട്ടിയെയും കൂട്ടുകാരനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും അതിനുശേഷം രണ്ട് പേർക്കും കൂടി പ്രതിഫലമായി ഒരു പാക്കറ്റ് ബൂസ്റ്റും നൽകി വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നതാണ് പ്രധാന കേസ്.

പീഡനത്തെ കുറിച്ച് മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് ചാവക്കാട് സ്റ്റേഷനിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു

Tags:    

Similar News