തിരുവനന്തപുരത്ത് കിടപ്പുരോഗിയായ 72 വയസുകാരിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയില്‍ 45കാരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു

Update: 2025-03-17 06:46 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ സംഭവത്തില്‍ 72കാരിയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. മദ്യലഹരിയില്‍ 45കാരന്‍ വയോധികയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 45കാരന്റെ സഹോദരിയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് 72കാരിയായ വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസെടുത്ത പൊലീസ് 45കാരനെ കസ്റ്റഡിയിലെടുത്തു.

Tags:    

Similar News