മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; വീടിനുള്ളിൽ നിന്ന് നിലവിളി ശബ്ദം; നാട്ടുകാർ ഓടിക്കൂടി; പ്രതി കസ്റ്റഡിയിൽ; സംഭവം കൊല്ലത്ത്

Update: 2024-12-29 11:25 GMT

കൊല്ലം: തേവലക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി വിവരങ്ങൾ. തേവലക്കര സ്വദേശി കൃഷ്ണകുമാരിയെയാണ് ആക്രമിച്ചത്. മകൻ മനുമോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

വീടിനുള്ളിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് കിടന്ന കൃഷ്ണകുമാരിയെ കണ്ടത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ വീട്ടമ്മയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പ്രതി സ്ഥിരം പ്രശ്നക്കാരനാണെന്നും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.

Tags:    

Similar News