പാലക്കാട് ശ്രീനിവാസന്‍ കൊലപാതകം: 61ാം പ്രതി ഷിഹാബിന് ജാമ്യം അനുവദിച്ചു ഹൈക്കോടതി

മറ്റ് രണ്ട് പ്രതികളായ കാജാ ഹുസൈന്‍, പി. ജലീല്‍ എന്നിവരുടെ ജാമ്യഹരജികള്‍ ഹൈക്കോടതി തള്ളി

Update: 2024-09-14 17:25 GMT

കൊച്ചി: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 61ാം പ്രതി മലപ്പുറം സ്വദേശി പി. ഷിഹാബിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഇതോടൊപ്പം മറ്റ് രണ്ട് പ്രതികളായ കാജാ ഹുസൈന്‍, പി. ജലീല്‍ എന്നിവരുടെ ജാമ്യഹരജികള്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു.

ഫോണിന്റെ ജി.പി.എസ് ലൊക്കേഷന്‍ എപ്പോഴും ഓണാക്കി വെക്കണമെന്നുള്‍പ്പെടെയുള്ള വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. ആക്രമണത്തില്‍ പങ്കാളികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നതടക്കമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്.

എന്നാല്‍, പ്രതിക്കെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. എന്‍.ഐ.എ 2023 ഒക്ടോബര്‍ 20നാണ് അറസ്റ്റ് ചെയ്തത്. 2022 ഏപ്രില്‍ 16നാണ് പാലക്കാട് മേല്‍മുറി ജങ്ഷനില്‍വെച്ച് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Tags:    

Similar News