രാവിലെ മില്ല് തുറന്നതും പേടിച്ച് നിലവിളിച്ചു; അകത്ത് കണ്ടത് കത്തിയുമായി നിൽക്കുന്ന അജ്ഞാതനെ; ഏറെ നേരം ഭീതി പടർത്തി; ഒടുവിൽ കാരണം അറിഞ്ഞപ്പോൾ പോലീസ് ചെയ്തത്!
By : സ്വന്തം ലേഖകൻ
Update: 2025-07-03 17:33 GMT
മലപ്പുറം: ജീവനക്കാരൻ രാവിലെ പൊടിമില്ല് വാതിൽ തുറന്നതും അകത്ത് കത്തികാട്ടി ഒരു അജ്ഞാതൻ. ഒടുവിൽ ഏറെ നേരം ഭീതിക്കൊടുവിൽ ഇയാളെ നാട്ടുകാർ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വേങ്ങര കുഴിപ്പുറം കച്ചേരിപ്പടിയിലെ ഷാമിന ഫ്‌ലോർ മില്ലിലാണ് സംഭവം നടന്നത്.
അജ്ഞാതൻ കയ്യിലുള്ള കത്തി വീശി ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരൻ പേടിച്ച് നിലവിളിച്ചു. വിവരമറിഞ്ഞെത്തിയ യുവാക്കൾ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പോലീസിൽ ഏൽപിച്ചു. മോഷ്ടാവാണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്.
പശ്ചിമ ബംഗാളിലെ ലക്ഷ്മിപൂർ സ്വദേശിയാണ് പിടിയിലായത്. മില്ലിന്റെ മുകൾ വശത്തെ ഗ്രില്ല് വഴിയാണ് ഇയാൾ അകത്ത് കടന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറയുന്നു. തുടർന്ന് പൊലീസ് വിട്ടയച്ചു.