കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണം; കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു; തലയിൽ കൈവച്ച് നാട്ടുകാർ
By : സ്വന്തം ലേഖകൻ
Update: 2025-08-10 17:31 GMT
നാദാപുരം: കോഴിക്കോട് നാദാപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം. വാണിമേൽ, ഉമ്മത്തൂർ എന്നീ പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിലായി നിരവധി പേർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ വാണിമേൽ സ്വദേശിയായ വിജയനാണ് അവസാനമായി നായയുടെ ആക്രമണത്തിന് ഇരയായത്.
ഇതേ ദിവസം രാവിലെ 7 മണിക്കും 8 മണിക്കും ഇടയിൽ കെഎസ്ഇബി ലൈൻമാൻ ഉൾപ്പെടെ അഞ്ച് പേർക്ക് കടിയേറ്റിരുന്നു.