കുന്നംകുളത്ത് വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; മരണകാരണം വ്യക്തമല്ല
തൃശൂര്‍: കുന്നംകുളത്ത് ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. എയ്യാല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമന്‍ഗീത ദമ്പതികളുടെ മകള്‍ 15 വയസുള്ള സോയ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് അമ്മ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ സോയയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിയിരിക്കെ ഇന്ന് പുലര്‍ച്ചെ 5 മണിയോടെ മരിക്കുകയായിരുന്നു. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. എരുമപ്പെട്ടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കാശിനാഥ്, സോന എന്നിവര്‍ സഹോദരങ്ങളാണ്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.