തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; കുട്ടി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു

Update: 2024-10-23 12:50 GMT

തൃശ്ശൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ച നിലയിൽ. തൃശൂർ വരവൂരിലാണ് സംഭവം നടന്നത്. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്.

കുട്ടി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് സ്കൂളിൽ വച്ച് കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടനെ തന്നെ കുട്ടിയെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷെ പിന്നീട് അവിടെനിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കുട്ടി മരണത്തിന് കീഴടങ്ങി. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags:    

Similar News