അമ്മ വഴക്ക് പറഞ്ഞതിൽ മനോവിഷമം; ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം ആറ്റിങ്ങലിൽ

Update: 2025-08-26 13:00 GMT

ആറ്റിങ്ങൽ: ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇടയ്‌ക്കോട്‌ മങ്കാട്ടുമൂല ചൂളയിൽ കീർത്തനം വീട്ടിൽ വേണു-സുനിത ദമ്പതികളുടെ മകൾ കീർത്തന (17) ആണ് മരിച്ചത്. അമ്മ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജോലി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ പിതാവ് വേണുവാണ് മകളെ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർത്തിക് ആണ് സഹോദരൻ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News