ജോ​ലി വാഗ്ദാനം നൽകി സമീപിച്ചു; ശേഷം ബൈ​ക്കി​ൽ ക​യ​റ്റി ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശത്തേക്ക് കൊണ്ട് പോയി; അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച് പ​ണം കവർന്നു; പ്രതി പിടിയിൽ; സംഭവം പെ​രു​മ്പാ​വൂ​രിൽ

Update: 2024-11-29 08:02 GMT

പെ​രു​മ്പാ​വൂ​ർ: ജോ​ലി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണം കവർന്ന കേസിൽ പ്രതി പിടിയിൽ. കാ​ഞ്ഞി​ര​ക്കാ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം ക​ര​ക്കു​ന്നേ​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (23) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴിഞ്ഞ 25ന് ​രാ​ത്രി പ​ത്ത​ര​യോ​ടെയാണ് സംഭവം. പെ​രു​മ്പാ​വൂ​ർ ബാ​റി​ൽ​നി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങി​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജോ​ലി വാഗ്ദാനം നൽകി ഇ​യാ​ൾ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​ക്കി​ൽ ക​യ​റ്റി ത​ങ്ക​മാ​ളി​ക റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച്​ മ​ർ​ദി​ച്ച് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന തൊ​ഴി​ലാ​ളി സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞി​ല്ല. എന്നാൽ പ്രതിയുടെ ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് സു​ഹൃ​ത്തു​ക്ക​ൾ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ശേഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ്​​ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. മ​ദ്യ​പി​ച്ച് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​വ​ർ, തെ​രു​വി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​വ​ർ, എ​ന്നി​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​ർ​ദി​ച്ചും പ​ണം​ത​ട്ടു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    

Similar News