മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അധ്യാപികയ്ക്ക് ദാരുണ മരണം

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അധ്യാപികയ്ക്ക് ദാരുണ മരണം

Update: 2024-10-07 04:17 GMT

വാഴൂര്‍: മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങവെ ദേശീയപാതയില്‍ പതിനേഴാംമൈല്‍ ഇളമ്പള്ളി കവലയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപിക മരിച്ചു. എരുമേലി പാണപിലാവ് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ (53) ആണ് ദാരുണമായി മരിച്ചത്. മകളുടെ വിവാഹം കഴിഞ്ഞ് കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഞായറാഴ്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിലായിരുന്നു മകള്‍ നെഫ്ലയുടെ വിവാഹം.

റിസപ്ഷനില്‍ പങ്കെടുത്തു മടങ്ങി വരുമ്പോഴായിരുന്നു കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ദേശീയപാതയില്‍ ഇളമ്പള്ളിക്കവല വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭര്‍ത്താവ് ഷംസുദീനും മകന്‍ നെബില്‍ മുഹമ്മദ് ഷായും പരിക്കുകളോടെ രക്ഷപ്പെട്ടു. എരുമേലി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്.

Tags:    

Similar News