തൃശൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി പൊളിച്ച് മോഷണം; ആഴ്ചകൾക്ക് മുൻപ് സമീപ ക്ഷേത്രത്തിലും സമാനമായ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2024-10-15 11:11 GMT

തൃശൂർ: തൃശൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച. കാഞ്ഞാണി കാരമുക്ക് പൂതൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് ഭണ്ഡാരങ്ങൾ കുത്തി പൊളിച്ച് മോഷണം നടന്നതായി കണ്ടെത്തിയത്. ക്ഷേത്ര നടയിലെയും പുറത്ത് ചുറ്റു മതിലിനോടു ചേർന്ന് സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നാണ് പണം മോഷ്ടിച്ചിട്ടുള്ളത്.

ഭണ്ഡാരം കുത്തിപൊളിക്കുന്നതിനായി കമ്പിപ്പാരകളാണ് ഉപയോഗിച്ചത്. ഇവ ഉപേക്ഷിച്ച നിലയിൽ ഭണ്ഡാരത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവം ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അന്തിക്കാട് പോലീസ് അതികൃതർ സ്ഥലത്തെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഏതാനും ആഴ്ചകൾക്ക് മുൻപ് സമീപ പ്രദേശത്തും സമാനമായ മോഷണം നടന്നിരുന്നു. ത്യക്കുന്നത്ത് ക്ഷേത്രത്തിലാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News