പെറ്റമ്മയുടെ കരുതൽ...; വീട്ടുമുറ്റത്തെ കൂറ്റൻ ഗേറ്റ് വീണുണ്ടായ അപകടം; അമ്മയുടെ സമയോചിതമായ ഇടപെടൽ; രണ്ട് വയസുകാരൻ വീണ്ടും ജീവിതത്തിലേക്ക്; അത്ഭുത രക്ഷപ്പെടൽ!
തൃശൂർ: അമ്മയുടെ സംരക്ഷണം ഒരു കുഞ്ഞിന് എത്രത്തോളം കരുതലാണ് എന്ന് കാണിച്ച സംഭവമാണ് ഇന്ന് നടന്നത്. വീട്ടുമുറ്റത്തെ വലിയ ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ നിന്നാണ് അമ്മ സമയോചിതമായ ഇടപെടലിലൂടെ രണ്ട് വയസുകാരനെ വീണ്ടും തിരികെ ജീവിതത്തിലേക്ക്.
കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് സംഭവം നടന്നത്. ബിജോയിയുടെ രണ്ട് വയസുകാരനായ മകൻ കെൻസ് ബിജോയ് അമ്മ ഗ്രീഷ്മയ്ക്കൊപ്പം മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അപകടം നടന്നത്.
അമ്മ സ്ലൈഡിംഗ് ഗേറ്റ് തുറന്നപ്പോൾ കുട്ടി ഗേറ്റിനടുത്ത് ചെന്ന് നിൽക്കുകയും ഇതേ സമയം തന്നെ ഗേറ്റ് നിലംപതിക്കുകയുമായിരുന്നു.പക്ഷെ, അപകടം മുന്നിൽക്കണ്ട ഗ്രീഷ്മ നിമിഷാർധം കൊണ്ട് ഗേറ്റ് താങ്ങിപ്പിടിച്ച് കുട്ടിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.