ബസിന് ഫിറ്റ്നസ് നൽകിയില്ല; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി ഭീഷണി; അറസ്റ്റിലായ ബസ് ജീവനക്കാരെ ജാമ്യത്തില്‍ വിട്ടു

Update: 2024-10-22 06:44 GMT

തൃശൂര്‍: മണ്ണൂത്തിയില്‍ ബസിന് ഫിറ്റ്നസ് നൽകാത്തതിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ യുവാക്കളുടെ പ്രതികാരം. ഉദ്യോഗസ്ഥനെ പ്രതികൾ വീട് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 2 പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസ് ജീവനക്കാർക്കെതിരെ ആയിരുന്നു കേസ്.

കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസിൽ ബസ് നടത്തിപ്പുകാരായ വെണ്ടോര്‍ സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവരെയാണ് മണ്ണൂത്തി പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ സ്ത്രീകൾ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതികൾ ഭീക്ഷണിയുമായി എത്തിയത്.

ബസിന് ഫിറ്റ്നസ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതികൾ ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഗര്‍ഭിണിയായ ഭാര്യയും വൃദ്ധമാതാവും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 

Tags:    

Similar News