റോഡിന്റെ കൈവരികള്‍ തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം; ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2024-11-25 05:39 GMT
കോഴിക്കോട്: കോഴിക്കോട് ലോഡുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. സിമന്റുമായ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണം വിട്ട് ലോറി റോഡിന്റെ കൈവരികൾ തകർത്ത് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ലോറി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിൽ പ്രവേശിപ്പിച്ചു.