ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച സംഭവം; കാർ യാത്രക്കാർക്കെതിരേ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു

Update: 2024-09-20 09:00 GMT

കോഴിക്കോട്: കോഴിക്കോട്ട് അമിതവേഗത്തിൽ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടിയുമായി പോലീസ് രംഗത്ത്. നരഹത്യാശ്രമത്തിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവമ്പാടി സ്വദേശികളായ നിഷാം, വിബിൻ എന്നിവർക്കെതിരായാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മുക്കത്തെ ബസ് സ്റ്റാന്‍ഡിന് സമീപം വ്യാഴാഴ്ച രാത്രി 08.10-ഓടെ ആയിരുന്നു അപകടം നടന്നത്. കാരശ്ശേരി കല്‍പുര്‍ സ്വദേശി സല്‍മാനും ഭാര്യയും സഞ്ചരിച്ച ബൈക്കിനെ കാർ അതിവേഗത്തിലെത്തി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. പിന്നാലെ ഓടി രക്ഷപെടാൻ ശ്രമിച്ച കാര്‍ യാത്രക്കാരെ നാട്ടുകരാണ് പിടികൂടി മുക്കം പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തിന് ശേഷം കാറിൽനിന്ന് ബിയർ കുപ്പിയും എയർ ഗണ്ണും കണ്ടെത്തുകയും ചെയ്തിരുന്നു.

Tags:    

Similar News