കൊല്ലത്ത് തെരുവ് നായ വാഹനത്തിന് കുറുകെ ചാടി അപകടം; നിയന്ത്രണം വിട്ട് തെറിച്ച് വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു; സഹയാത്രിക ചികിത്സയിൽ

Update: 2024-10-07 08:49 GMT

കൊല്ലം: ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് സ്വദേശി ലിജിയാണ് (33) മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ബന്ധുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ലിജിയും ഒരു ബന്ധുവും സ്കൂട്ടറിൽ വരുന്നതിനിടെ തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണു. റോഡിലേക്ക് തെറിച്ചു വീണ ലിജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ തന്നെ ലിജിയെ ആശുപ്രതിയിലെത്തിച്ചിരുന്നു.

ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരുമെല്ലാം ചേർന്ന് ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.

Tags:    

Similar News