മോഷണത്തിതിനിടെ തെന്നിവീണപ്പോൾ സിസിടിവി ശ്രദ്ധയിൽപ്പെട്ടു; പിന്നാലെ ഉടുമുണ്ടഴിച്ച് മുഖം മറച്ച് നഗ്നനായി മോഷണം തുടർന്നു; ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിക്കായി അന്വേഷണം
By : സ്വന്തം ലേഖകൻ
Update: 2025-07-25 14:47 GMT
പുനലൂർ: അടിവയലിൽ മുർത്തിക്കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവരുകയും വിളക്കുകൾ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മോഷണം നടത്തുന്നതിനിടെ മോഷ്ടാവ് തെന്നിവീണു. ആ സമയത്താണ് സംഭവ സ്ഥലത്തെ സിസിടിവി മോഷ്ടാവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ ഉടുമുണ്ടഴിച്ച് മുഖം മറച്ച് നഗ്നനായി മോഷണം തുടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.