ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; അസാം സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Update: 2024-10-21 10:33 GMT

ആലപ്പുഴ: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതികൾ പോലീസ് പിടിയിൽ. അസാം സ്വദേശിയായ റുപ്പുൾ ആമിനേയും (33), മണക്കച്ചിറ സ്വദേശി സൂരജിനെയുമാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

കൈതമുറ്റം ക്ഷേത്രത്തിലെ വെള്ളി ഉരുളിയും, ഓട്ടുപാത്രങ്ങളും മോഷ്ടിച്ച കേസിലാണ് റുപ്പുൾ ആമിൻ പിടിയിലായത്. അഞ്ച് ദിവസം മുമ്പായിരുന്നു പ്രതി മോഷണം നടത്തിയത്. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

മറ്റൊരു സംഭവത്തിൽ, മുല്ലക്കൽ ഉജ്ജയിനി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിലാണ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറ നശിപ്പിച്ചത്തിലും ഇയാൾക്കെതിരെ കേസുണ്ട്.

നോർത്ത് സി. ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, എസ്.സി. പി. ഒ റോബിൻസൺ, സി.പി.ഒമാരായ ലവൻ, സുജിത്ത്, രാജീവ്, ബിനോയ്, സുധീഷ് കുമാർ, ലിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

Tags:    

Similar News