സമൂഹമാദ്ധ്യമങ്ങളിലെ പരസ്യങ്ങൾ ലൈക്കും ഷെയറും ചെയ്‌താൽ പണം ഇരട്ടിപ്പിച്ചു നൽകാം; തിരുവനന്തപുരം സ്വദേശിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; വിദേശ പൗരനടക്കം മൂന്ന് പേർ പിടിയിൽ

Update: 2024-11-01 12:11 GMT

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പണം നേടാമെന്നും ഇരട്ടിയാക്കി നൽകാമെന്നും വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. മണക്കാട് സ്വദേശിയിയുടെ പരാതിയിൽ വിദേശി ഉൾപ്പെടെ മൂന്ന് പേരെ ഫോർട്ട് പോലീസ് പിടികൂടി. വിയറ്റ്നാം ലേക്വാക് ട്രോംഗ്, തമിഴ്നാട് സ്വദേശികളായ കണ്ണൻ, മനോജ് കുമാർ എന്നിവരെയാണ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്.

സമൂഹമാദ്ധ്യമങ്ങളിലെ സിനിമകളുടെ പരസ്യങ്ങളിൽ ലൈക്കും ഷെയറും ചെയ്യുന്നതിന് പണം ലഭിക്കുമെന്നും പ്രതികൾ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പണം ടെലഗ്രാം ആപ്പിലൂടെ ഇരട്ടിപ്പിച്ച് നൽകാമെന്നും പറഞ്ഞായായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ഫോർട്ട് പോലീസ് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒമാരായ ശ്രീജിത്ത്,ലിപിൻരാജ് എന്നിവരടങ്ങിയ സംഘമാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തിയത്.

അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Tags:    

Similar News