എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; സര്‍ക്കാര്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍: പീഡന വിവരം പുറത്തറിയുന്നത് വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് പ്രിന്‍സിപ്പല്‍ വീട്ടിലെത്തിയതോടെ

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; സര്‍ക്കാര്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

Update: 2025-02-06 00:33 GMT

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി പോച്ചംപള്ളിയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.

പ്രതികളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചു. ഒരു മാസത്തോളം സ്‌കൂളില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ഥിയെ തേടി പ്രിന്‍സിപ്പല്‍ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.

Tags:    

Similar News