തെരുവുനായ ആക്രമണത്തിൽ അറ്റുപോയ മൂന്ന് വയസുകാരിയുടെ ചെവി തുന്നിച്ചേർത്തു; നായയെ നാട്ടുകാർ തല്ലിക്കൊന്നു; സംഭവം കൊച്ചിയിൽ

Update: 2025-10-13 10:33 GMT

കൊച്ചി: വടക്കൻ പറവൂരിൽ തെരുവുനായ ആക്രമണത്തിൽ അറ്റുപോയ മൂന്നുവയസ്സുകാരിയുടെ ചെവി തുന്നിച്ചേർത്തു. മേക്കാട് സ്വദേശി മിറാഷിന്റെയും ഫസ്നയുടെയും മകൾ നിഹാരികയ്ക്കാണ് പരിക്കേറ്റത്. ചി ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് നിഹാരികയെ തെരുവുനായ ആക്രമിച്ചത്. നായ കുട്ടിയുടെ ചെവി കടിച്ചെടുക്കുകയായിരുന്നു.

ഉടൻതന്നെ നിഹാരികയെ കളമശേരി മെഡിക്കൽ കോളേജിലും തുടർന്ന് എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെയെത്തിയ ശേഷം വിദഗ്ധരായ ഡോക്ടർമാരുടെ സംഘം പ്ലാസ്റ്റിക് സർജറിയിലൂടെ കുട്ടിയുടെ അറ്റുപോയ ചെവി തുന്നിച്ചേർത്തു. ശസ്ത്രക്രിയയുടെ പൂർണ്ണ വിജയം രണ്ടു ദിവസത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് ഡോക്ടർമാർ അറിയിച്ചു.

കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. കുട്ടിയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. നായക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധനകൾക്ക് വിധേയമാക്കും. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇത് പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു.

Tags:    

Similar News