മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം; അന്വേഷണത്തില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Update: 2025-03-08 23:43 GMT
മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം; അന്വേഷണത്തില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • whatsapp icon

കൊച്ചി: കടവന്ത്രയില്‍ എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍. എറണാകുളം സ്വദേശികളായ മന്‍സൂര്‍, ജിതിന്‍ വത്സലന്‍, മലപ്പുറം സ്വദേശിയായ സമീര്‍ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

ഹോസ്പിറ്റല്‍ പരിസരത്ത് ആളൊഴിഞ്ഞ ഭാഗത്ത് വാഹനങ്ങള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു പ്രതികള്‍. സംശയം തോന്നിയ പൊലീസുകാര്‍ ഇവരെ പരിശോധിച്ചു. പരിശോധനയില്‍ 0.65 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരിക്കുകയാണ്.

Tags:    

Similar News