പത്തനംതിട്ട കോന്നിയിൽ പുലി കെണിയില്‍ വീണു; വലയിൽ കുടുങ്ങിയത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി

Update: 2024-10-29 10:29 GMT

അടൂർ: പത്തനംതിട്ട കോന്നിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ കെണിയില്‍ വീണു. പത്തനംതിട്ട കലഞ്ഞൂർ രാക്ഷസൻപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്. നാല് വയസ് പ്രായമുള്ള പുലിയാണ് കെണിയില്‍ അകപ്പെട്ടത്.

കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ ശല്യം വർധിക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

രണ്ട് കൂടുകളായിരുന്നു ഈ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. രാക്ഷസന്‍ പാറയ്ക്ക് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി ഒടുവിൽ കുടുങ്ങിയത്. തൊഴിലാളികളാണ് ആദ്യം പുലി കൂട്ടില്‍ അകപ്പെട്ടതായി കണ്ടത്.

പിന്നാലെ വനംവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് മുന്‍പും പുലിയുടെ ശല്യം രൂക്ഷമായിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന അവസ്ഥ വരെ ഉണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രധിഷേധത്തെ തുടര്‍ന്നാണ് വനംവകുപ്പ് ഒടുവിൽ കൂട് സ്ഥാപിച്ചത്.

Tags:    

Similar News