മറ്റ് സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകളുടെ മേല്‍വിലാസം കേരളത്തിലേക്ക് മാറ്റാന്‍ പുതിയ കടമ്പ; വാഹനം ഓടിച്ച് കാണിക്കണം

Update: 2024-10-22 04:23 GMT

തൃശ്ശൂര്‍: മറ്റ് സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകളുടെ മേല്‍വിലാസം കേരളത്തിലേക്ക് മാറ്റാന്‍ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ വാഹനം ഓടിച്ച് കാണിക്കണം. എന്നാല്‍ മാത്രമേ കേരളത്തിലെ മേല്‍വിലാസത്തിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ പോയി ഡ്രൈവിങ് ലൈസന്‍സ് എടുത്ത് വരുന്ന നിരവധി ആളുകള്‍ ഉണ്ട്. ഇവിടെ നിന്ന് ലൈസന്‍സ് ലഭിക്കുന്നത് വളരെ എളുപ്പമായതിനാലാണ്.

കേരളത്തില്‍ താമസിക്കുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി സ്ഥിരതാമസമാക്കി അവിടുന്ന് ലൈസന്‍സ് എടുക്കാറുണ്ട്. ഈ ലൈസന്‍സ് തന്നെയാണ് കേരളത്തിലും ഉപയോഗിക്കുന്നത്. ഇതുമൂലമാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കര്‍ശനമാക്കിയതെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം. അപേക്ഷകന് വാഹനം ഓടിക്കാന്‍ അറിയാമെന്ന് ബോധ്യപ്പെടാന്‍ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ മിക്ക മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെടുത്ത ലൈസന്‍സ് കാലാവധിയെത്തുന്നതിനു മുന്‍പേ പുതുക്കാന്‍ പോലും കേരളത്തില്‍ റോഡ് ടെസ്റ്റ് ആവശ്യമില്ലായിരുന്നു. മോട്ടോര്‍ വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാര്‍ക്ക് ലൈസന്‍സ് എടുക്കാം. ലൈസന്‍സ് അനുവദിക്കുന്നതിന് രാജ്യത്താകമാനം ഒരേ മാനദണ്ഡമാണ്. ഈയിടെ കേരളത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നത് മാത്രമാണ് പ്രത്യേകത.

Tags:    

Similar News