തുരുത്ത് കാണാന്‍ പോയി; തിരികെ പോന്നപ്പോള്‍ അപ്രതീക്ഷിത വേലിയേറ്റം; തലശ്ശേരി മടക്കാത്തുരുത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

Update: 2025-09-06 14:24 GMT

കണ്ണൂര്‍: തലശ്ശേരി മടക്കാത്തുരുത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍. അതിവേഗം രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. കയര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടു യുവാക്കളാണ് കുടുങ്ങിയത്. വെള്ളം കുറഞ്ഞ സമയത്താണ് ഇരുവരും കൊടുവള്ളി സമീപത്തെ തുരുത്തിലേക്ക് പോയത്. എന്നാല്‍ വേലിയേറ്റത്തെത്തുടര്‍ന്ന് വെള്ളനിരപ്പ് ഉയര്‍ന്നതോടെ കരയിലെത്താന്‍ സാധിക്കാതെ പോയി.

സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. രക്ഷാസേനയുടെ ഇടപെടലോടെ ഇരുവരെയും സുരക്ഷിതമായി കരയിലെത്തിച്ചു. തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. നേരത്തെ വേലിയേറ്റ സമയങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കുന്നതായാണ് നാട്ടുകാര്‍ അറിയിച്ചത്. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News